Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ...

ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്ത് എയുസി ഐ

കൊൽക്കത്ത: ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം എസ് യുസി ഐ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ). പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകരും മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.

സംഭവത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മൂന്ന് സഹപാഠികളടക്കം അഞ്ച് ഡോക്ടർമാരുടെ മൊഴിയെടുത്തു. അതിക്രമം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തി. കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ ഇന്ന് ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെടും. കെജിഎംഒഎ നേതൃത്വത്തിലാണ് പ്രതിഷേധം. നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments