തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോൺ ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ ആരംഭിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.
പൂർണമായും ഓൺലൈനിലൂടെ ആയിരിക്കും ധനസമാഹരണം. ‘സ്റ്റാൻഡ് വിത്ത് വയനാട് ഐഎൻസി’ എന്നാണ് കെപിസിസി മൊബൈൽ ആപ്ലിക്കേഷന്റെ പേര്. ആപ്പിന്റെ ലോഞ്ച് നാളെ യുഡിഎഫ് യോഗം ചേരുന്ന കളമശേരി ചാക്കോളാസ് പവിലി യൻ കൺവൻഷൻ സെന്ററിൽ നടക്കും.
പ്ലേ സ്റ്റോർ, ആപ്പ് സ്‌റ്റോർ എന്നിവ വഴി ഡൗൺലോഡ് ചെയ്യാം. ഫണ്ട് സമാഹരണത്തി നായി ധനലക്ഷ്മി ബാങ്കിന്റെയും ഫെഡറൽ ബാങ്കിന്റെയും 2 അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. സംഭാവന ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ നൽകിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്എം എസ് വഴി സന്ദേശവും ലഭിക്കും. ഡിജിറ്റൽ രസീത് ആപ്പ് വഴി പ്രിന്റ്എടുക്കാം.
വയനാടിനു വേണ്ടി മറ്റുതരത്തിലുള്ള ഫണ്ട് ശേഖരണം പാർട്ടിയിൽ അനുവദിക്കില്ലെന്നും സുധാകരൻ അറിയിച്ചു.