Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ...

കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments