Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ട്;സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം

ഹേമ കമ്മിറ്റി റിപ്പോർട്ട്;സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം.

നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ മുട്ടുന്നത് പതിവെന്ന് കണ്ടെത്തൽ. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഭയപ്പെടുന്നതായി മൊഴി. നടിമാർക്ക് കോടതിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യം. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്നും നടിമാരുടെ മൊഴി.

ലൈംഗിക പീഡനങ്ങൾ ഉണ്ടായാലും പോലീസിൽ പരാതിപ്പെടുന്നില്ല. തൊഴിൽ വിലക്കുണ്ടാകുമെന്ന് ഭയപ്പെട്ടാണ് പരാതിപ്പെടാതിരുന്നതെന്ന് റിപ്പോർട്ട്. ലഹരിയും ലൈഗികതയും മലയാള സിനിമയിൽ നിറയുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് റിപ്പോർട്ട്. കാമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്ന ഒന്ന് മാത്രമെന്നും റിപ്പോർട്ടിൽ‌ പറയുന്നു.

ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയതാതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മറ്റിക്ക് മുന്നിലുണ്ട്, ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നുണ്ടെന്നും താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും റിപ്പോർട്ട് കണ്ടെത്തൽ . ഇങ്ങനെ 14 ഷോട്ടുകൾ വരെ എടുപ്പിച്ചു എന്ന് കമ്മീഷന് മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com