Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോര്‍ട്ട് :ചുംബനരംഗം ചെയ്യാനും ശരീരത്തിൻ്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായതായി നടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് :ചുംബനരംഗം ചെയ്യാനും ശരീരത്തിൻ്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായതായി നടി

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. താൻ അഭിനയിച്ച സിനിമയുടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഒരു നടി വെളിപ്പെടുത്തുന്ന ഭാഗങ്ങൾ റിപ്പോർട്ടിലുണ്ട്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇൻ്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതായും എന്നാൽ എത്ര നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ വിശദാംശങ്ങൾ സംവിധായകൻ വെളിപ്പെടുത്താൻ തയ്യാറായില്ല. തൻ്റെ സമ്മതമനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നു മാത്രമാണ് സംവിധായകൻ പറഞ്ഞത്.

മൂന്ന് മാസത്തിനിപ്പുറം സിനിമക്കും ഷൂട്ടിങ്ങിനുമുള്ള തയ്യാറെടുപ്പുകൾക്ക്‌ ശേഷം ചിത്രത്തിൽ നഗ്നതയും ലിപ് ലോക്കും ഉണ്ടാകുമെന്നും ശരീരഭാഗങ്ങളുടെ എക്സ്പോസ് ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ഒരു ചുംബനരംഗം ചെയ്യാനും ശരീരത്തിൻ്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായുകയും അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ തന്നെ അറിയിച്ചതായും റിപ്പോർട്ടിൽ പറയപ്പെടുന്നു.

ഇതേ തുടർന്ന് മൂന്ന് മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ ഉപേക്ഷിച്ചു. സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടപെട്ടതിനെ തുടർന്ന് ആ സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചു. എന്നാൽ കൊച്ചിയിലേക്ക് നേരിട്ട് വരാതെ സിനിമക്കായി ചിത്രീകരിച്ച ഇൻ്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ നടിയോട് പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments