Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'സ്റ്റാൻഡ് വിത്ത് വയനാട്- ഐഎൻസി';ദുരിതാശ്വാസ പ്രവർത്തനത്തിനായി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

‘സ്റ്റാൻഡ് വിത്ത് വയനാട്- ഐഎൻസി’;ദുരിതാശ്വാസ പ്രവർത്തനത്തിനായി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്. ‘സ്റ്റാൻഡ് വിത്ത് വയനാട് ഐഎൻസി’ എന്ന പേരിലുള്ള ആപ്പ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് പുറത്തിറക്കിയത്. വയനാടിനെ സഹായിക്കാൻ ഡിജിറ്റൽ ആപ്പിലൂടെയാണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെപിസിസി അഭ്യർത്ഥിക്കുന്നത്.

ഇതിലൂടെ ലഭിക്കുന്ന ഫണ്ടുപയോഗിച്ച് രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണത്തിനാണ് മുന്‍തൂക്കം കൊടുക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണനകൾ സർക്കാരിന് ചെയ്യാൻ കഴിയാത്ത മേഖലകൾ കണ്ടെത്തി അവരെ സഹായിക്കലാണ്. ഈ ആപ്പിലൂടെ അല്ലാതെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ല എന്ന് കെപിസിസി നിർദേശിച്ചിട്ടുണ്ട്.

ആപ്പിന്റെ പ്രവർത്തനം വളരെ സുതാര്യമാണ്. സംഭാവനകൾ നൽകുന്നവർക്ക് റെസിപ്റ്റ് ലഭിക്കും. എത്ര പേർ സംഭാവനകൾ നൽകി എന്നത് അറിയാനും സാധിക്കും. ഇന്ന് പുറത്തിറക്കുന്ന ഈ ആപ്പ് മറ്റന്നാൾ രാവിലെ മുതൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും എന്ന് പറഞ്ഞ് കോൺഗ്രസുമായി ബന്ധപ്പെട്ട ആരും തന്നെ മറ്റൊരു വിധത്തിലുള്ള പിരിവുമായി മുന്നോട്ടുപോകരുതെന്ന് കെ സുധാകരനും വി ഡി സതീശനും പറഞ്ഞു.

യുഡിഎഫ് കൺവീനർ ജെബി മേത്തർ എംപി, അൻവർ സാദത്ത് എംഎൽഎ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments