കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പരാതിക്കാർ തെളിവ് നൽകിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ആശങ്കകൾ പരിഹരിക്കാൻ നടപടിയെടുക്കും. റിപ്പോർട്ട് തൻ്റെ മുന്നിൽ വന്നിട്ടില്ല, വിവരാവകാശ കമ്മീഷൻ സീൽ ചെയത് നൽകുന്നതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അത് കാണാൻ കഴിയില്ല. സർക്കാരിന് വിഷയത്തിൽ സത്യസന്ധമായ നിലപാടാണുള്ളത്. നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കും’- സജി ചെറിയാൻ കൂട്ടിച്ചേർത്തു