Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ട്: നടിമാർ സമർപ്പിച്ചത് തെളിവുകൾ അടക്കം

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടിമാർ സമർപ്പിച്ചത് തെളിവുകൾ അടക്കം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാസ്റ്റിങ് കൗച്ച് ആരോപണങ്ങൾ നടിമാരുടെ വെറുംവാക്കുകൾ മാത്രമല്ല, എല്ലാത്തിനുമുള്ള തെളിവുകളും കമ്മിഷന് മുമ്പാകെ നടിമാരിൽ പലരും ഹാജരാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ 94-ാം പാര​ഗ്രാഫ് മുതലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. വിഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, വാട്ട്സ് ആപ്പ് മേസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവ പ്രമുഖ നടിമാരുൾപ്പടെ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

മലയാള സിനിമാ രം​ഗത്ത് മുഖം കാണിക്കണമെങ്കിൽ തന്നെ ലൈം​ഗികമായി വഴങ്ങണമെന്നും, ആരും അറിയില്ലെന്നും നിർബന്ധിക്കാറുണ്ടെന്നാണ് പുതുമുഖ നടിമാരിൽ പലരും കമ്മിഷനോട് വെളിപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണം എന്നായിരുന്നു ഭൂരിഭാ​ഗം നടിമാരുടെയും കമ്മിഷനോടുള്ള ആവശ്യം. അഭിനയ മോഹവുമായെത്തിയ പല സ്ത്രീകളും ഈ ഒറ്റക്കാരണത്താൽ അവസരങ്ങൾ വേണ്ടെന്നുവെച്ച് സിനിമാ മേഖലയിൽ നിന്ന് പുറത്തു പോയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments