തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടത്തി എങ്കിലും ഫലമുണ്ടായില്ല. പാലക്കാട് ഒരു ട്രെയിനിൽ കുട്ടി ഉണ്ടെന്ന് സംശയത്തിലാണ് പരിശോധന നടത്തിയത്. പെൺകുട്ടിയെ കാണാതായിട്ട് 14 മണിക്കൂറായി. അരോണയ് എക്സ്പ്രസിലാണ് പൊലീസ് പരിശോധന നടന്നത്.
അതിഥി തൊഴിലാളിയായ അസാം സ്വദേശിയുടെ മകളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. നാല് മണിയോടെയാണ് പെൺകുട്ടിയെ കാണാതായി എന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ ഊർജിത തിരച്ചിൽ നടത്തി വരികയാണ്. പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായി പെൺകുട്ടി.