Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംവരണ അട്ടിമറി : ആദിവാസി- ദലിത് സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന് തുടക്കം

സംവരണ അട്ടിമറി : ആദിവാസി- ദലിത് സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന് തുടക്കം

ഡൽഹി: സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന് തുടക്കം. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രിംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് (NACDAOR) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ദലിത്- ആദിവാസി സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. അതേസമയം വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രിംകോടതിവിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments