Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനം

അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനം

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ പ്ലാനിങ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ.ചീഫ് സെക്രട്ടറി ഡോ. വി. വേണു ആഗസ്റ്റ് 31ന് സ്ഥാനമൊഴിയും. വേണുവിന്‍റെ ഭാര്യയാണ് ശാരദാ മുരളീധരൻ. ഭർത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും.

കുടുംബശ്രീ മിഷന് പുതിയ ദിശാബോധം നൽകിയ ഉദ്യോഗസ്ഥയെന്ന നിലയിലാണ് അവർ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അത് സ്ത്രീകളുടെ വലിയ കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ നേതൃത്വ പരമായ പങ്കുവഹിച്ച ഉദ്യോഗസ്ഥയാണ്. നഗരാസൂത്രണത്തിലും മറ്റും മികവ് കാട്ടിയ ശാരദാ മുരളീധരന്‍ കേന്ദ്ര സര്‍ക്കാരിലും സുപ്രധാന വകുപ്പില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തി രാജ് കെട്ടിപ്പെടുക്കുന്നതിലും നിർണായക പങ്കു വഹിച്ചു. പഞ്ചായത്തുകളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കാനുള്ള കേന്ദ്ര പദ്ധതികളിലും ഭാഗമായി. നാഷണല്‍ ഇന്റിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഡയറക്ടര്‍ ജനറലായി.

തിരുവനന്തപുരം സ്വദേശിയാണ് അവര്‍ തലസ്ഥനാത്തെ കലക്ടറായിരുന്നപ്പോൾ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്നു. പിന്നോക്ക ക്ഷേമ വകുപ്പിലും കോളജ് എഡ്യൂക്കേഷന്‍ വകുപ്പിലും ജോലി ചെയ്തു. ഇതിനിടെ സാസ്‌കാരിക വകുപ്പിലും സാമൂഹിക സുരക്ഷയുടേയും സെക്രട്ടറിയുമായി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ തന്നെയാണ് കേരളത്തിലെ ഐഎഎസുകാരില്‍ ഏറ്റവും സീനിയര്‍. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി സ്ഥാനം ശാരധാ മുരളീധരന്‍ നല്‍കുന്നത്.

2025 ഏപ്രില്‍ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന് പദവി കൈമാറിക്കൊണ്ടാവും ഡോ വേണു വിരമിക്കുക.1988-ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഐ.ആര്‍.എസ്. ആണ് കിട്ടിയത്. ആഗ്രഹം ഉപേക്ഷിക്കാതെ 89 ല്‍ വീണ്ടും പരീക്ഷക്കിരുന്നു. 26-ാം റാങ്കുകാരനായി 1990-ലെ ഐ.എ.എസ്. ബാച്ചുകാരനായി, 91-ല്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇതേ ബാച്ചില്‍ ശാരദാ മുരളീധരനും ഐഎഎസിലെത്തി. ഇവരുടെ മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments