ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടി നേതാക്കൾക്ക് ബി ജെ പി പണം വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് എ എ പി സ്ഥാനാർത്ഥികളെ വിളിച്ച് ബി ജെ പിയിൽ ചേരാൻ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
‘ഫലത്തിന് മുമ്പ് ബി ജെ പി പരാജയം സമ്മതിച്ചുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്, അതിനാലാണ് ഇത്തരം പ്രവൃത്തികൾക്ക് ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളുമായി വരുന്ന ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും ഓഫറുകൾ നൽകാനായി നേരിട്ടെത്തിയാൽ ഒളിക്യാമറകൾ ഉപയോഗിക്കാനും എ എ പി തങ്ങളുടെ സ്ഥാനാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു