Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു

കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്നു കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പൊലീസ് സംഘം കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സംഘം പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റും. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മാതാപിതാക്കള്‍ക്കു കൈമാറും. 

കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയെ കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഏറ്റെടുത്തു. വിശാഖപട്ടണത്തുനിന്നു ട്രെയിന്‍ ലഭിക്കാത്തതിനാല്‍, 6 മണിക്കൂര്‍ അകലെയുള്ള വിജയവാഡയിലെത്തിയാണു കേരള എക്‌സ്പ്രസില്‍ കയറിയത്. അമ്മ അടിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയതാണെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഉറപ്പു നല്‍കിയാണ് കുട്ടി കേരളത്തിലേക്കു തിരിച്ചതെന്നു സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments