Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെട്ടിയിട്ട് പീഡിപ്പിച്ചു : അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങിയവർക്കെതിരെ പരാതി

കെട്ടിയിട്ട് പീഡിപ്പിച്ചു : അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങിയവർക്കെതിരെ പരാതി

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്. ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബർ സന്തോഷ് വർക്കി (ആറാട്ടണ്ണൻ), അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഏപ്രിൽ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ആഗസ്റ്റ് 13-നാണ് പരാതി നൽകിയത്. രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments