ദമ്മാം: സൗദി അറേബ്യ ചൈനയും സിംഗപ്പൂരുമായും ചേർന്ന് തന്ത്രപ്രധാന വ്യവസായിക നിക്ഷേപങ്ങൾക്കും നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനും തയ്യാറെടുക്കുന്നു. സൗദി വ്യവസായ മന്ത്രിയുടെ കിഴക്കൻ ഏഷ്യ പര്യടനത്തിൽ സുപ്രധാന കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യ പൂർത്തീകരണത്തിനനുസൃതമായാണ് പുതിയ പദ്ധതി.
ചൈനയുമായും സിംഗപ്പൂരുമായും കൂടുതൽ വ്യവസായ വ്യപാര സാങ്കേതി വിദ്യ കൈമാറ്റത്തിൽ ഏർപ്പെടുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായി വ്യവസായിക മന്ത്രി ബന്ദർ അൽഖുറൈഫിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തിൽ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും.