കൊച്ചി: തനിക്കെതിരായെ ലൈംഗികാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ആരോപണങ്ങൾ വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവുമെന്നും നടൻ വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും നടൻ വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം.
‘ഞാൻ ഒരു പെൺകുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ റിപ്പോർട്ട് കണ്ടു. ഇത് പൂർണമായും അസത്യമാണ്. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാൻ ഞാൻ ഏതറ്റംവരെയും പോവും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇനി നിയമപരമായി നീങ്ങാനാണ് തീരുമാനം’- നടൻ കുറിച്ചു.