ദുബായ് : യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള വിമാന സർവീസ് യാഥാർഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടർന്ന് രാജ്യാന്തര സർവീസും ആരംഭിക്കും.
ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ എന്നീ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചു. സലാം എയറിൽ റവന്യൂ ആൻഡ് നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്ടറായിരുന്ന ഇദ്ദേഹം കോവിഡ് വെല്ലുവിളികൾക്കിടയിലും കമ്പനിയെ ഉയരങ്ങളിലെത്തിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ് ടീമുകളിൽ പ്രധാനിയായിരുന്നു. അവരുടെ വളർച്ചയ്ക്കു ഗണ്യമായ സംഭാവന നൽകി. കൂടാതെ സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹ