പ്യോങ്യാങ്: ഉത്തര കൊറിയയിലുണ്ടായ പ്രളയത്തിൽ 4000 പേർക്ക് ജീവൻ നഷ്ടമായതിൽ 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നാണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് വധശിക്ഷ വിധിച്ചതെന്നും റിപ്പോട്ടുകൾ പറയുന്നു.
ചഗാംങ് പ്രവിശ്യയില്‍ കനത്ത മഴയും തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ നാലായിരത്തോളം പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, ജോലിയിലെ കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഭരണകൂടം അവരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ജൂലൈയിലെ മഹാപ്രളയത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയെന്ന് ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.