തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് ഉടന്‍ മാറ്റിയേക്കില്ല. ഗവർണർ പദവിക്ക് സമയപരിധിയില്ലെങ്കിലും, അഞ്ച് വർഷം പൂർത്തിയാകുമ്പോൾ മാറ്റുന്നതാണ് കേരളത്തിന്റെ കാര്യത്തിൽ സാധാരണ നടക്കാറുള്ളത്. ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന് ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കും.
കഴിഞ്ഞ അഞ്ചുവർഷം കണ്ടത് ഗവർണർ സർക്കാർ പോരിന്റെ പരമ്പരകളായിരുന്നു.രാജ്യത്ത് ആകെയുള്ള ഒരു ഇടതുപക്ഷ സർക്കാരിനെ വിവിധ വിഷയങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രതിസന്ധിയിലാക്കിയതിൽ കേന്ദ്രത്തിന് സംതൃപ്തിയുണ്ട്. സർക്കാരുമായുള്ള തർക്കങ്ങളുടെയും,അഭിപ്രായ വ്യത്യാസങ്ങളുടെയും അഞ്ചുവർഷം പൂർത്തിയാക്കുകയാണ് ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ.സർവ്വകലാശാല വിഷയങ്ങള്മുതല് ഏറ്റവും ഒടുവില്‍ വിസിമാരുടെ നിയമനം വരെ സർക്കാരും ഗവർണറും തമ്മില്‍ കൊമ്പ് കോർത്തിരുന്നു.