Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ഓണാഘോഷങ്ങളിൽ ആശങ്ക വേണ്ട'; മാറ്റിവച്ചത് സർക്കാർ നടത്തുന്ന ആഘോഷ പരിപാടികൾ മാത്രമെന്ന് മുഖ്യമന്ത്രി

‘ഓണാഘോഷങ്ങളിൽ ആശങ്ക വേണ്ട’; മാറ്റിവച്ചത് സർക്കാർ നടത്തുന്ന ആഘോഷ പരിപാടികൾ മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്. എന്നാൽ ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഒഴിവായി പോകുമോ എന്നുള്ള വലിയ ആശങ്ക ആ ഘട്ടത്തിൽ ഉയർന്നിരുന്നു. സർക്കാർ നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചതെന്നും മറ്റു പരിപാടികൾ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളിയുടെ നിത്യജീവിതമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായി ഇടപെടുന്ന ഒന്നാണ് കേരളത്തിലെ ഓണം. നാടിന്റെ പൊതുവായ മുന്നേറ്റത്തിന് സമഗ്രമായ സംഭാവനയാണ് സഹകരണ രംഗത്ത് നൽകാൻ കഴിയുന്നത്. ഉത്സവാഘോഷങ്ങളിൽ വിപണിയിൽ ഇടപ്പെട്ടുകൊണ്ട് വിലക്കയറ്റത്തിൽ ആശ്വാസമാകുകയാണ്. വലിയതോതിൽ നേരത്തെ മുതൽ തന്നെ ഇടപെടുന്ന രീതിയാണ് സഹകരണ മേഖല സ്വീകരിച്ചത്.‌ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഈ രീതി കേരളത്തിലുണ്ട്

കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള 166 ത്രിവേണി സ്റ്റോറുകളിലും 24 മൊബൈൽ ത്രിവേണി സ്റ്റോറുകളിലും ഈ ഓണക്കാലത്ത് നിലവിലുള്ള വിലയിൽ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കും. നീതി സ്റ്റോറുകൾ വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാണ്. 1500 ഓണം ചന്തകൾ സംസ്ഥാനത്ത് ഒരുങ്ങുന്നുണ്ട്. 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭിക്കുക. ഇതിനൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും നല്ല വിലക്കുറവിൽ ലഭിക്കും. കേരളത്തിന്റെ സമസ്ത മേഖലയിലും ഈ ഓണവിപണിയുടെ ഗുണഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വച്ചത്. നേരത്തെ വള്ളം കളിയും പുലികളിയും വേണ്ടെന്ന് വച്ചെങ്കിലും സംഘാടകരുടെ ആവശ്യപ്രകാരം പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments