Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആര് വിചാരിച്ചാലും മുട്ടിൽ മരം മുറി കേസ് ദുർബലമാക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ആര് വിചാരിച്ചാലും മുട്ടിൽ മരം മുറി കേസ് ദുർബലമാക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: ആര് വിചാരിച്ചാലും മുട്ടിൽ മരം മുറി കേസ് ദുർബലമാക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി വി.വി ബെന്നിക്കെതിരെ എന്ത് ആരോപണം വന്നാലും കേസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി കേസ് ആത്മാർത്ഥമായി അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബെന്നിയെന്നും ഏതെങ്കിലും ഇടപെടൽ ഉണ്ടായാൽ മുട്ടിൽ കേസ് ദുർബലമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്ന് യുവതി ചാനലിലൂടെ ആരോപണം നടത്തിയിരുന്നു. എന്നാൽ മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതി​രെ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്ന് ബെന്നി പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി ബെന്നി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments