റിയാദ് : സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ ധാരണയായത്.
സംയുക്ത സൈനിക അഭ്യാസങ്ങൾ, വിദഗ്ധരുടെ കൈമാറ്റം, വ്യവസായ സഹകരണം എന്നിവ ഉൾപ്പെടെ പ്രതിരോധ ഇടപെടലുകളിൽ നേടിയ പുരോഗതി വിലയിരുത്തി. പ്രതിരോധ രംഗത്തെ പരിശീലനം, ശേഷി വികസനം, രഹസ്യാന്വേഷണ കൈമാറ്റം, സമുദ്ര സുരക്ഷ തുടങ്ങിയവയെക്കുറിച്ചും ചർച്ച ചെയ്തു.