തിരുവനന്തപുരം : സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. അജിത്കുമാറിനെ അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. അജിത്കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നത് പ്രധാനമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.