Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബിജെപി രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളും വികസന പദ്ധതികളും ചോര്‍ന്നൊലിക്കുകയും തകരുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ 10 വർഷമായി ബിജെപി ഒന്നും ചെയ്തിട്ടില്ല. എവിടെയെങ്കിലും ഒരു പാലം ഉദ്ഘാടനം ചെയ്തിട്ടുണ്ടോ അതു തകര്‍ന്നിരിക്കും. രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു, ഇപ്പോൾ മേൽക്കൂര ചോർന്നൊലിക്കുന്നു. മോദി എവിടെ എന്ത് ഉദ്ഘാടനം ചെയ്താലും അവസ്ഥ ഇതാണ്. അദ്ദേഹം തൊട്ടാല്‍ അത് നല്ലതാകുമെന്ന് ആളുകള്‍ പറയുന്നു. പക്ഷെ ഇങ്ങനെ തൊട്ടാല്‍ എന്താണ് സംഭവിക്കുന്നത്. മാത്രവുമല്ല, എവിടെ വെള്ളപ്പൊക്കം ഉണ്ടായാലും ദുരിതാശ്വാസത്തിന് പണമില്ല. ഇതാണ് രാജ്യത്തിൻ്റെ അവസ്ഥയെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments