Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യച്ചൂരിയെന്നു മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യച്ചൂരിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യച്ചൂരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണു നിര്യാണ വാർത്ത കേട്ടത്. വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം 9  വർഷക്കാലം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു’’– മുഖ്യമന്ത്രി പറഞ്ഞു.


പാർട്ടിയുടെ നേതൃപദവികളിലിരുന്നു കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. രാജ്യവും ജനങ്ങളും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിനു  നികാത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com