Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്തു:ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്തു:ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഹൈദരാബാദ്: അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് യാത്ര മുടക്കിയെന്ന പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം പരാതിക്കാരന് നല്‍കാനാണ് കമ്മീഷന്‍ വിധിച്ചത്. തിരുപ്പതി സ്വദേശി പി.നവരത്നൻ നൽകിയ പരാതിയിലാണ് നടപടി.  

കൂടാതെ മാനസിക പീഡനത്തിന് 30,000 രൂപയും കേസിന്‍റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകളാണ് പി.നവരത്നൻ ബുക്ക് ചെയ്തിരുന്നത്.  2023 ജൂൺ 11 ന് ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേക്കും പോകാനായി 2023 ഫെബ്രുവരി 28 നാണ് ഇൻഡിഗോ എയർലൈൻസിൽ തനിക്കും ബന്ധുക്കൾക്കുമായി 50 ടിക്കറ്റുകൾ ബുക്ക് ചെയ്‌തത്. ഒരു ട്രാവൽ കമ്പനി വഴി ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments