Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ-ഫോൺ അഴിമതി ആരോപണം: വി.ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി

കെ-ഫോൺ അഴിമതി ആരോപണം: വി.ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കെ-ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹരജി. പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

കെ-ഫോൺ പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടന്നെന്നും ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നുമായിരുന്നു സതീശൻ ഉന്നയിച്ചത്. പദ്ധതിയിൽ വിശദമായ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com