Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹൈദരാബാദിൽ ഗതാഗത നിയന്ത്രണത്തിന് ട്രാൻസ്‌ജെൻഡേഴ്സിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദിൽ ഗതാഗത നിയന്ത്രണത്തിന് ട്രാൻസ്‌ജെൻഡേഴ്സിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ഹൈദരാബാദിൽ ഗതാഗത നിയന്ത്രണത്തിന് ട്രാൻസ്‌ജെൻഡേഴ്സിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ട്രാൻസ്‌ജെൻഡേഴ്‌സിന് സർക്കാർ സേവനത്തിലേക്കും സാമൂഹികക്ഷേമ പദ്ധതിയിലേക്കുമുള്ള ആദ്യ നിയമനമാണിത്.ഗതാഗത സാഹചര്യം അവലോകനം ചെയ്യുന്നതിനിടെയാണ് ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

ഹൈദരാബാദിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് ഹോംഗാർഡുകളുടെ മാതൃകയിൽ ട്രാൻസ്‌ജെൻഡർമാരെ നിയമിച്ചതിനുശേഷം പരിശീലനം നല്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. താൽപ്പര്യമുള്ളവരോട് പരിശീലനത്തിനായി ബന്ധപ്പെടാൻ വകുപ്പ് ഉടൻ തന്നെ ആവശ്യപ്പെടും.അതേസമയം നിയമിക്കപ്പെടുന്നവർക്ക് തുല്യതയും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിലൂടെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ തൊഴിൽ പ്രശ്നവും നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments