കൊച്ചി: തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് മുന്നോട്ട് പോകുമെന്ന് പി വി അൻവർ എംഎൽഎ. വർഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാൻ താൻ തയ്യാറല്ല. ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് പോരാട്ടം. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം അധികം വൈകാതെ തന്നെ വരുമെന്നും അൻവർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, മറുനാടൻ മലയാളി, മലയാളി വാർത്ത, എബിസി ന്യൂസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അൻവർ നടത്തിയത്.