Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല, വിരട്ടൽ സിപിഐഎമ്മിൽ മതി'; രൂക്ഷ വിമർശനവുമായി മുഹമ്മദ്...

‘പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല, വിരട്ടൽ സിപിഐഎമ്മിൽ മതി’; രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

തിരുവനന്തപുരം: സിപിഐഎം സ്വതന്ത്ര എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹ​മ്മദ് ഷിയാസ്. പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. കോൺ​ഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ട. അതിന് അൻവർ വളർന്നിട്ടില്ല. പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളത്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ്. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവർ ചെക്ക് കേസിലെ പ്രതിയാണ്. സർക്കാർ ഭൂമി കയ്യേറിയയാളാണ്. കൊലപാതകത്തിൽ അൻവറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയർന്നിരുന്നു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അൻവർ ഓരോ ദിവസവും തെളിയിക്കുകയാണ്. രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്. പി വി അൻവറിന് സന്ദേശം സിനിമയിലെ കുമാരൻ പിള്ള സഖാവിന്റെ സിൻഡ്രോമാണ്. ഈ നാണംകെട്ട വിലപേശൽ കേരളത്തിൽ നടപ്പാകില്ല. താൻ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ല. 3000 രൂപയുടെ ഷർട്ട് ഒന്നും ധരിക്കാറില്ല. സാധാരണക്കാരെ പോലെയാണ് ജയിക്കുന്നത്. അൻവറിന്റെ വിരട്ടൽ സിപിഐഎമ്മിൽ മതിയെന്നും ഇങ്ങോട്ട് വരണ്ടെന്നും ഷിയാസ് പറഞ്ഞു.

അതേസമയം പാർട്ടി പ്രവർത്തകയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിനെപ്പോലെ കോൺഗ്രസിൽ പാർട്ടി കോടതി ഇല്ല. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാൽ അതിനു പാർട്ടി പിന്തുണ നൽകും. അങ്ങനെ ഒരു പീഡന പരാതിയും പാർട്ടിയിൽ ഉയർന്നിട്ടില്ല. പരാതിക്കാരിയോട് താൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്. തീവ്രത അളക്കുന്ന മെഷീൻ ഒന്നും തങ്ങളുടെ പക്കൽ ഇല്ലെന്നും ഷിയാസ് പറഞ്ഞു.

തിങ്കളാ്ഴ്ച നടത്തിയ വാര്ർത്താ സമ്മേളനത്തിൽ മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ടയാണെന്ന് പി വി അൻവർ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ൽ ഹോട്ടൽ പൊളിക്കാൻ ക്വട്ടേഷൻ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചു. ഹോട്ടൽ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മർദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഷിയാസിനെ കേസിൽ പ്രതിചേർത്തില്ല. അന്ന് മുതൽ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നിൽ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അൻവ‍‍‍ർ പറഞ്ഞു. പീഡന പരാതി പിൻവലിക്കാൻ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാർട്ടി കോടതിയാണ് പീഡന പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതെന്നും പി വി അൻവർ എംഎൽഎ ആരോപിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments