Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി.ജെ.പിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര

ബി.ജെ.പിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര

തൃശ്ശൂർ: ബി.െജ.പി.യിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര. സെപ്റ്റംബർ രണ്ടിനാണ് ഇദ്ദേഹം അംഗത്വമെടുത്തതായി ബി.ജെ.പി. തൃശ്ശൂർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്. മോഹൻ സിത്താര സാമൂഹികമാധ്യമത്തിൽ പറയുന്നതിങ്ങനെ- എല്ലാ കക്ഷിരാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർഥ സുഹൃത്തുക്കളുണ്ട്. എന്നാൽ ഏതെങ്കിലും ഒന്നിൽ, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല.


ദിവസങ്ങൾക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽവന്ന് ഷാൾ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.


ഒട്ടുമിക്ക രാഷ്ട്രീയക്കാരും വീട്ടിൽ വരാറുണ്ട്. ഏവരും ക്ഷണിക്കുന്ന സാംസ്കാരിക പരിപാടികൾക്ക് ഒരു കലാകാരന്റെ ധാർമികത എന്ന നിലയ്ക്ക് ഒഴിവനുസരിച്ചു ഞാൻ പോകാറുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള പൊതുസമൂഹത്തിന്റെ ഭാഗമാകാനേ എനിക്കാവൂ. അനുമോദിക്കാൻ വന്ന എന്റെ സുഹൃത്തുക്കളും മറ്റു കക്ഷിരാഷ്ട്രീയത്തിലുള്ള എന്റെ സുഹൃത്തുക്കളും പൊതുസമൂഹവും എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

സമൂഹത്തിലെ എല്ലാവരെയും ഉൾകൊണ്ടു സംഗീതത്തിൽ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാൻ. ദയവുചെയ്ത് അനാവശ്യ ചർച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു. ഈ വിഷയം ഞാൻ ഇവിടെ സവിനയം അവസാനിപ്പിക്കുന്നു.ഇനിയും ബന്ധപ്പെട്ട തുടർചർച്ചകൾക്ക് എനിക്കാവില്ല. കാരണം, ഇതിൽക്കൂടുതൽ വിശദീകരിക്കാനൊന്നും തനിക്കറിയില്ലെന്നും കുറിപ്പിൽ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments