Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസമാന്തര ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

സമാന്തര ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: സമാന്തര ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ താൻ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അത്തരമൊരു സ്വതന്ത്ര കൂട്ടായ്മയെന്ന ആശയത്തോട് യോജിക്കുന്നുവെന്നും അങ്ങനെ ഒരു കൂട്ടായ്മയുടെ ഭാഗമായാൽ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിലുയർന്ന വിവാദങ്ങൾക്കിടെയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിൽ പുതിയ സംഘടന ആരംഭിക്കുന്നതായി വാർത്തകൾ പുറത്തുവന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന എന്നാണ് പുറത്തുവന്നിരുന്ന വിവരം. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ഇതിനിടെയാണ് താൻ അതിന്റെ ഭാ​ഗമല്ലെന്ന് വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി രം​ഗത്ത് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com