പാലക്കാട് ഭാരത് അരി വിതരണത്തിനെതിരെ പരാതി നൽകി സിപിഐഎം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം നടത്താന്‍ ശ്രമമെന്ന് സിപിഐഎം ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. പാലക്കാട് ജില്ലാ കളക്ർക്ക് പരാതി നല്‍കി സിപിഐഎം. സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അരിവിതരണം നടത്തിയില്ല.
പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ ’ ഭാരത് അരി ’ പുറത്തിറക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയില്‍ വിൽക്കുന്നത്.
നിലവിൽ ചില്ലറ വിൽപ്പനക്കായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുകൾ ഉണ്ടായിട്ടും കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും അരിയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.