Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസാമ്പത്തിക പ്രതിസന്ധി രൂക്ഷം : ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ഉത്തരവ്.

25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിനാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പുതിയ കത്തിന്റെ അടിസ്ഥാനത്തിൽ പരിധി അഞ്ച് ലക്ഷമായി മാറുകയാണ്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടക്കം അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments