Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇൻഡ്യ മുന്നണിയുടെ രാംലീല മൈതാനിയിലെ മഹാറാലിക്ക് അനുമതി

ഇൻഡ്യ മുന്നണിയുടെ രാംലീല മൈതാനിയിലെ മഹാറാലിക്ക് അനുമതി

ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഇൻഡ്യ മുന്നണിയുടെ രാംലീല മൈതാനിയിലെ മഹാറാലിക്ക് അനുമതി. ഡൽഹി പൊലീസ് ആണ് അനുമതി നൽകിയത്.

ഞായറാഴ്ച രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് മഹാറാലി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.െജ.ഡി നേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കും.

കൂടാതെ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയാൻ, കൽപന സോറൻ, തിരുച്ചി ശിവ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments