കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) വിശാല മുന്നണിയുടെ നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചു. പ്രാഥമിക വിവരങ്ങളനുസരിച്ച് ദിസനായകെ തിങ്കളാഴ്ച പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യും. 42.31 ശതമാനം വോട്ടുകൾ നേടിയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ദിസനായകെ വിജയിച്ചത്.
34 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് ദിസനായകെയെ പരാജയപ്പെടുത്തിയത്. നിലവിലെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.