കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി ഡോ. കെ.പി. സുധീരയുടെ ജീവചരിത്രം “ഹൃദയത്തിൻ്റെ മുദ്ര”
(Heart’s Imprint) പ്രകാശനം ചെയ്തു.ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ.ബൈജുനാഥിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറും എഴുത്തുകാരനുമായ അമർനാഥ് പള്ളത്താണ് പുസ്തകത്തിന്റെ രചയിതാവ്.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വിസി ഡോ. എൽ സുഷമ അധ്യക്ഷയായിരുന്നു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നടനും മാധ്യമപ്രവർത്തകനുമായ ഹരി നമ്പൂതിരി ആമുഖ ഭാഷണം നടത്തി. കെ.പി. സുധീരയുടെ എഴുത്തുജീവിതത്തിന്റെ വലിപ്പവും മഹത്വവും അടയാളപ്പെടുത്തുന്ന കൃതിയാകും ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എം.എ. ഖാദർ പുസ്തക പരിചയം നടത്തി. ഡോ. ആർസു, അനീസ് ബഷീർ, കെ.പി. സുധീര, അമർനാഥ് പള്ളത്ത് എന്നിവർ സംസാരിച്ചു.