ചിക്കാഗോ: പുതിയതായി രൂപീകൃതമായ ചിക്കാഗോ ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. പ്രകാശനകര്‍മ്മം ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
‘പുതിയ പള്ളി പുതിയ ലോഗോ’ എന്ന ചിന്തയോടെ എല്ലാ പ്രായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തില്‍ അനേകം പേര് പങ്കെടുത്തു. ഇതില്‍ മനീഷ് ഇല്ലിമൂട്ടില്‍ രൂപപ്പെടുത്തിയ ലോഗോ ആണ് മികച്ചതായി തെരഞ്ഞെടുത്തത്.
കമ്മിറ്റി അംഗങ്ങളായ ലിന്‍സ് താന്നിച്ചുവട്ടില്‍, അലന് കൊറ്റംകൊമ്പില്‍, റ്റീന നെടുവാമ്പുഴ, ജെറി താന്നികുഴുപ്പില്‍, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്യാസ് പുല്ലാപള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്സണ് ഐക്കരപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഈശോയുടെ തിരുഹൃദയവും ക്നാനായ സമുദായ പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന് രൂപീകരിച്ച പുതിയ ലോഗോ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.