കൊളംബോ: ഇന്ത്യക്കും ചൈനക്കും ഇടയിൽ സാൻഡ്‍വിച്ച് ആകാനില്ലെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. വിദേശനയത്തിൽ തന്റെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ്.
വിദേശനയത്തിൽ വിശാലമായ രൂപരേഖകളാണ് സർക്കാരിനുമുന്നിലുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ കുടുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദി മോണോക്കിളിന് നൽകിയ അഭിമുഖത്തിലാണ് ദിസനായകെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
‘ചൈനയും ഇന്ത്യയും ഞങ്ങൾക്ക് മൂല്യവത്തായ സുഹൃത്തുക്കളാണ്. നാഷനൽ പീപ്പിൾസ് പാർട്ടി (NPP) സർക്കാരുമായി ഇരുരാജ്യങ്ങളിൽ നിന്നും അടുത്ത സഹകരമാണ് പ്രതീക്ഷിക്കുന്നതെന്നും ദിസനായകെ പറഞ്ഞു. യൂറോപ്യൻ യൂണിയൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവയുമായും ബന്ധം ശക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു വിദേശകാര്യനയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികിരിച്ചത്.