മോസ്‌ക്കോ: റഷ്യയിൽ യുക്രൈൻ മിസൈൽ ആക്രമണം തുടരുന്നതിനിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുകെ നൽകിയ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യയിൽ ആക്രമണം നടത്തുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പുടിന്റെ മുന്നറിയിപ്പ്.
ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പുടിൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങൾ യുക്രൈൻ അത്യാധുനിക ആയുധങ്ങൾ നൽകിയ റഷ്യയെ പരോക്ഷമായി ആക്രമിക്കുകയാണെന്നാണ് പുടിന്റെ ആരോപണം. തങ്ങളുടെ ‘സ്‌റ്റോം ഷാഡോ’ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് യുക്രൈൻ റഷ്യയിൽ ആക്രമണം നടത്തിയതായി യുകെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.