Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡി.എൻ.എ ഫലം പോസിറ്റിവ്: ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ

ഡി.എൻ.എ ഫലം പോസിറ്റിവ്: ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ

മംഗളൂരു: ജൂ​ലൈ 16നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അർജുന്‍റെ ഡി.എൻ.എ ഫലം പോസിറ്റിവ്. ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതർ അറിയിച്ചു.ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം അ​ർ​ജു​ന്റെ ബ​ന്ധു​ക്ക​ൾ​ക്ക് ഇന്നുതന്നെ കൈ​മാ​റും. മം​ഗ​ളൂ​രു​വി​ലെ ലാ​ബി​ൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.

അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.മൃ​ത​ദേ​ഹം അ​ർ​ജു​ന്റേ​ത് ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കാനുള്ള ഡി.​എ​ൻ.​എ പ​രി​ശോ​ധനക്കായി മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു​ള്ള സാ​മ്പി​ളും അ​ർ​ജു​ന്റെ സ​ഹോ​ദ​ര​ന്റെ ഡി.​എ​ൻ.​എ സാ​മ്പി​ളും ശേ​ഖ​രി​ച്ച് മം​ഗ​ളൂ​രു​വി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com