Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസ്

ഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസ്

കോട്ടയം: ഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎക്കെ​തിരെ കേസെടുത്തു. കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി.

കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചശേഷമാണ് പി.വി അൻവറിനെതിരെ കേസെടുക്കുന്നത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നു പൊലീസ് പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments