Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ദ ഹിന്ദു'വിൻ്റെ മറുപടി മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതെന്ന് പ്രതിപക്ഷനേതാവ്

‘ദ ഹിന്ദു’വിൻ്റെ മറുപടി മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ‘ദ ഹിന്ദു’വിൻ്റെ മറുപടി മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ‘അഭിമുഖത്തിന് എന്തിനാണ് പി.ആർ ഏജൻസിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പി.ആർ ഏജൻസിയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അപകടം മനസിലായപ്പോൾ വീണിടത്തുനിന്നു ഉരുളുകയാണ് മുഖ്യമന്ത്രി’യെന്നും സതീശൻ പറഞ്ഞു.

‘മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഏജൻസി എഴുതിക്കൊടുത്തിരിക്കുകയാണ് ഈ വാചകങ്ങൾ. അഭിമുഖത്തിൽ ഒന്നും പറയാതെ മുഖ്യമന്ത്രി പി.ആർ ഏജൻസിയെ കൊണ്ടു എഴുതിക്കൊടുപ്പിച്ചു. ആ ഉത്തരവാ​ദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റുമോ. വിവാദം മനസിലായപ്പോൾ, അപകടം മനസിലായപ്പോൾ അതിൽ നിന്ന് ഊരാൻ ശ്രമിക്കുകയാണ്. വീണിടത്തുകിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി.’- സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments