Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമന്ത്രി മാലയിട്ട്​ സി.പി.എമ്മിലേക്ക്​ സ്വീകരിച്ചയാൾ വിദേശമദ്യവുമായി പിടിയിൽ

മന്ത്രി മാലയിട്ട്​ സി.പി.എമ്മിലേക്ക്​ സ്വീകരിച്ചയാൾ വിദേശമദ്യവുമായി പിടിയിൽ

കോന്നി: ബി.ജെ.പിയിൽനിന്ന്​ കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി.

മയിലാടുംപാറ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. ഏഴ് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന്​ എക്​സൈസ്​ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട്​ മലയാലപ്പുഴ ജങ്ഷന് സമീപത്താണ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഏതാനും മാസംമുമ്പാണ് ആരോഗ്യമന്ത്രി വീണ ജോർജ്, സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ ചേർന്ന് കാപ്പക്കേസ് പ്രതി അടക്കമുള്ളവരെയും സുധീഷിനെയും മാലയിട്ട് സി.പി.എമ്മിലേക്ക്​ സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com