Thursday, October 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല

പി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല

തിരുവനന്തപുരം: പി വി അൻവർ ഉയർത്തി ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും പി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല. തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി വി അൻവറിന്റെ പ്രതികരണം. മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്.

അതേസമയം 6 ന് ശനിയാഴ്ച മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന ജില്ലാ തല രാഷ്ട്രീയ വിശദീകരണ സമ്മേളനവും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും വിപുലമാക്കാനുള്ള നീക്കത്തിലാണ് പി വി അൻവർ.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത്ത് കുമാറിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പി വി അൻവർ ഇടതുപക്ഷത്തിനെതിരെ ആദ്യം രംഗത്തെത്തുന്നത്. പിന്നീട് ആരോപണങ്ങൾ കടുക്കുകയും ഇത് മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments