Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ കനത്ത സ്ഫോടനങ്ങള്‍

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ കനത്ത സ്ഫോടനങ്ങള്‍

ഇസ്രയേല്‍ വ്യോമാക്രമണത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ കനത്ത സ്ഫോടനങ്ങള്‍. ബെയ്റൂട്ട് വിമാനത്താവളത്തിനു സമീപത്താണ് വ്യോമാക്രമണമുണ്ടായത്. നേരത്തെ മേഖലയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള സാധാണക്കാരോട് ഉടന്‍ സ്ഥലം വിടാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ലബനനില്‍ ഇസ്രയേല്‍  നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നും 151 പേര്‍ക്ക് പരുക്കേറ്റെന്നും ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഹാഷിം സഫിയെദ്ദീന്‍ ആയിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.  ഹസ്ന്‍ നസ്റല്ലയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളയാളായിരുന്നു ഹാഷിം സഫിയെദ്ദീന്‍. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments