മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞതിനു പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ എംഎൽഎ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരിൽ പുതിയ പാർട്ടി പ്രസിദ്ധീകരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. നാളെ മഞ്ചേരിയിൽ വെച്ച് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. തമിഴനാട്ടിലെ ഡിഎംഎകെയുടെ സഖ്യ കക്ഷിയായി കേരളത്തിൽ പ്രവർത്തിക്കുമെന്നാണ് സൂചന.
അൻവർ തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച.