Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി

സീറോ മലബാര്‍ സഭാ അംഗവും ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക അംഗവുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.വത്തിക്കാന്‍ രാഷ്ട്രത്തിലെ നിര്‍ണായക ചുമതലയിലായിരുന്നു നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്ട്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിന്.

സീറോ – മലബാര്‍ സഭയുടെ തലവനെ തിരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തില്‍ മാര്‍പാപ്പായുടെ പ്രത്യേക ദൂതനായി എത്തിയ മോണ്‍സിഞ്ഞോറിന്റെ ഇടപെടലാണ് സമവായത്തിലേക്കും, റാഫേല്‍ തട്ടിലിന്റെ തിരഞ്ഞെടുപ്പിലേക്കും വഴി തെളിച്ചത്. ഈ ഇടപെടല്‍ ദ ഫോര്‍ത്ത് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പൗരസ്ത സഭകളില്‍ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള സീറോ – മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന് കര്‍ദിനാള്‍ പദവി നല്‍കാന്‍ കാര്‍ഡിനല്‍ കണ്‍സിസ്റ്ററി തയാറായില്ല. നിലവില്‍ പഴയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ തുടരുന്നുണ്ട്.

ഹിന്ദു വിശ്വാസങ്ങളെ പ്രത്യേകം വിമര്‍ശിച്ചിട്ടില്ല, ശബരിമല വിഷയം ഇല്ലായിരുന്നുവെങ്കിൽ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ കൂടുതൽ മികച്ചതാകുമായിരുന്നു: ജിയോ ബേബിഈ സാഹചര്യത്തില്‍ മറ്റൊരു സീറോ – മലബാര്‍ സഭാംഗത്തെ മുന്‍ തലങ്ങള്‍ മറികടന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയത്തിയത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. സീറോ – മലബാര്‍ സഭയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് നിലവില്‍ ഉണ്ടായിരുന്നപ്പോള്‍തന്നെ മറ്റൊരു മലയാളിയെ പെന്തിഫിക്കല്‍ ഡലിഗേറ്റാക്കിയ ചരിത്രമുണ്ട്. നിലവില്‍ സീറോ – മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്ക് കര്‍ദിനാള്‍ പദവിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments