ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി. ലീഡ് നിലയില്‍ കേവലഭൂരിപക്ഷമുറപ്പാക്കി ബിജെപി മുന്നേറിയതോടെ കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി. തുടക്കത്തില്‍ ലീഡ് പിടിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതിയുണര്‍ത്തി. അതോടെ കോണ്‍ഗ്രസ് ആഘോഷവുംതുടങ്ങി. എന്നാല്‍ വോട്ടണ്ണല്‍ പകുതി പിന്നിട്ട ഘട്ടത്തില്‍ ബിജെപി ഒപ്പത്തിനൊപ്പമെത്തി. ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകില്‍ വീതം ലിഡ് നേടി കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ കോണ്‍ഗ്രസ് മുന്നേറിയ ആറുസീറ്റുകളില്‍ ബിജെപി മുന്നിലെത്തി. അതോടെ ബിജെപി ലീഡ് നില ഉയര്‍ന്നു കോണഗ്രസ് പിന്നോട്ടും പോയി.