തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിന്. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാഗരാജു എന്ന ഏജന്റിനാണ് ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ ജിനീഷ് പറഞ്ഞു. ബത്തേരി കേന്ദ്രീകരിച്ചാണ് നാഗരാജു ടിക്കറ്റ് വിൽപ്പന നടത്തുന്നതെന്ന് ജിനീഷ് പറഞ്ഞു.
നാഗരജു ബത്തേരി സ്വദേശിയാണെന്ന ജിനീഷ് പറഞ്ഞു. നാഗരാജുവിനെ വിളിച്ചിരുന്നെന്നും ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്ന് ജിനീഷ് പറയുന്നു. രണ്ടാം സമ്മാനമാനം 1 കോടി രൂപ വീതം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകൾക്ക് ലഭിക്കും.
കേരള ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. 5000 രൂപയിൽ കുറവാണെങ്കിഷ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.